ബിഷാരിച്ചതു പോലെ തന്നെ കോയിക്കോടന്‍ പൊല്ലാപ്പു ബെഡിയും പൊഹയുമായി... ഈ പൊല്ലാപ്പുകള്‍ പറഞ്ഞ് ഉത്സവം കൊണ്ടാടാനും ഹര്‍ത്താല്‍ നടത്താനും ഒരു അവസരം കൂടി വരികയാണ്. ഒന്നുകൂടി ഒത്തുപിടിച്ചാല്‍ കേരളത്തില്‍ മൊത്തം ആഘോഷിക്കാനുള്ള വക ഉണ്ടായി വരുന്നുണ്ട്...
പതിവുപോലെ എല്ലാരും പൊഹയുടെ മണം പരിശോധിച്ചും വെടിയുടെ തൂക്കം നോക്കിയും അങ്ങോട്ടുമിങ്ങോട്ടും പള്ളുവിളിച്ചും ചാനലിനു മുമ്പിലും അല്ലാത്തിടത്തും ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. വെടിവെച്ചവന് ഇപ്പോള്‍ ഭ്രാന്തനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും കള്ളുകാരന്റെ പറ്റ് വാങ്ങിയവനും മോഹിച്ചവനും മോഹാലസ്യപ്പെട്ടവനും... (ബാക്കിയുള്ള വിശേഷണങ്ങള്‍ വരുന്ന മുറയ്ക്ക് എഴുതി ചേര്‍ക്കാം) ചര്‍ച്ച നടക്കട്ടെ..!
ഭരത്ചന്ദ്രന് ഐപിഎസ് വെടിവെച്ചതിനു പിന്നാലെയായി നേരത്തെ തയാറാക്കിയതു പോലെയുള്ള ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഒരു പാവം വിദ്യാര്‍ഥിയെ അവനെ ഒരിടത്തും പഠിപ്പിക്കാതെ ചെല്ലുന്നിടത്തില്ലാം കലാപമുണ്ടാക്കി വിശുദ്ധരായ ഒരു വിഭാഗം കുട്ടിപ്പട്ടാളങ്ങള്‍ അഴിഞ്ഞാടുകയാണ്. മുന്നു നാലു മാസം മുമ്പു വരെ കുടത്തിനുള്ളിലായിരുന്നു. അഞ്ചുവര്‍ഷം കുടത്തിനുള്ളിലിരുന്നതിനു ശേഷം ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ വിറളിപിടിച്ചു ഇറങ്ങിയ കുട്ടിനേതാക്കള്‍ വിദ്യാര്‍ഥിയെ ഏതോ സ്ഥാപനം പഠിപ്പിക്കുന്നതിന്റെ പേരില്‍ വഴിയെ പോകുന്നവരെയും റോഡിലൂടെ പോകുന്ന വാഹനങ്ങളെയും കല്ലെറിയുന്നു, തകര്‍ക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ കല്ലെറിയുന്നു, ക്യാമറകള്‍ തല്ലിത്തകര്‍ക്കുന്നു... ഇതെല്ലാം പ്രതിഷേധ സ്വാതന്ത്ര്യത്തില്‍ ഉള്ളതായതിനാലും അവര്‍ ചെയ്യുന്നതു നല്ലകാര്യമായതിനാലും തല്ലു കിട്ടിയതും ഏറു കിട്ടിയതും ഒരു പ്രശ്നമേ അല്ല. അല്ലാ, ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടെന്നു പറഞ്ഞാലും നോ രക്ഷ.
ഈ വിദ്യാര്‍ഥിയുടെ പ്രശ്നം പ്രശ്നമാക്കുന്നതിനു മുമ്പു പെട്രോളിനു വില കൂട്ടിയതായിരുന്നു വിഷയം. താന്‍ പിടിക്കുന്ന മുയലിനു മൂന്നു കൊമ്പും അതില്‍ കൂടുതലുമുണ്ടെന്നതിനാല് അതിനു ശേഷം ഇതുവരെ അവരും അവരുടെ വലിയ നേതാക്കളും കൊമ്പെണ്ണുകയായിരുന്നു. ഈ പ്രശ്നം പറഞ്ഞ് തകര്‍ത്തതും കത്തിച്ചതുമായ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് ആര് പറയുമെന്നു ചോദിച്ചാല്‍ പതിവുപോലെ കൈമലര്‍ത്തി പറയും കട്ടപ്പൊഹ!
അതിനു പിന്നാലെ പാരകളും എണ്ണി. വിവിധ തരത്തിലുള്ള പാരകളെ കുറിച്ച് നാലഞ്ചു ദിവസം മണിക്കൂറുകളെണ്ണി കണക്കു പറഞ്ഞു. അവസാനം ജയിലില്‍ കിടന്ന ഒരു നേതാവിനു നാലു ദിവസം കൂടി ജയില്‍ വാസം കൂട്ടിക്കിട്ടിയപ്പോള്‍ അതു തീര്‍ന്നു. ഇതെല്ലാം കേട്ടവരും കാണുന്നവരും മൊത്തത്തില്‍ എണ്ണി പറയുന്നതു ഒന്നേയുള്ളു, കട്ടപ്പൊഹ!
ഇതുമായി ഒരു ബന്ധവുമില്ലാതെ വെളുക്ക ചിരിയും തൂവെള്ള ഖദറുമായി നടക്കുന്ന പുണ്യാളന്മാരോടും ഒന്നേ പറയാനുള്ളു, പൊഹയെണ്ണും!

No comments:
Post a Comment