Tuesday 4 September 2012

സർക്കാരേ... കുടുംബകലഹം ഉണ്ടാക്കാൻ മിനക്കെടണോ...?





വാർത്ത.

ഭാര്യമാര്‍ ചെയ്യുന്ന വീട്ടുജോലിക്കു ഭര്‍ത്താക്കന്‍മാര്‍ മാസശമ്പളം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയമാണു ബില്‍ കൊണ്ടുവരുന്നത്. ഇതിന്‍റെ കരട് തയാറായി വരികയാണെന്നു മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ ക്യാബിനറ്റില്‍ അവതരിപ്പിക്കും. ഭാര്യമാര്‍ക്ക് അടിസ്ഥാന ശമ്പളം നിശ്ചയിക്കുമെന്നു മന്ത്രി കൃഷ്ണ തിരാത്ത് അറിയിച്ചു. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു നീക്കം. ഭാര്യമാരുടെ പേരില്‍ ശമ്പളത്തിന്‍റെ 20 ശതമാനം ഭര്‍ത്താക്കന്‍മാര്‍ അടയ്ക്കേണ്ടി വരും. ഭാര്യയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച ശേഷം തുക ഇതില്‍ അടയ്ക്കണമെന്നാകും ബില്ലില്‍ വ്യവസ്ഥ ചെയ്യുക.

New Delhi: If a proposal mooted by the Women and Child Development Ministry is implemented, husbands could soon be legally mandated to pay a fixed monthly salary to their housewives for doing daily chores. In fact, the ministry is currently preparing the draft of the Bill and it could be tabled before the Cabinet soon. 
Women and Child Development Minister Krishna Tirath reportedly said the move is part of government’s efforts aimed at women empowerment. Tirath said the government will set a standard for the salary amount to be paid to housewives every month. The minister informed that once the draft Bill is ready, it could be presented before Parliament within six months. A senior government official said husbands would be required to deposit 10-20% of their monthly salary in a bank account to be opened in the name of their wife

ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിനു മൂന്നു നേരം കഞ്ഞി കുടിക്കാൻ സൈക്കിൾ റിക്ഷ വലിക്കുന്നവരും ചുമടെടുക്കുന്നവരുമായ എത്രയധികം ആളുകൾ ഈ രാജ്യത്തുണ്ട്. അവരുടെ ഭാര്യമാരും ഭർത്താക്കന്മാരിൽ നിന്നു ശമ്പളം വാങ്ങിയിട്ടു വേണോ ഇനി ജീവിക്കാൻ...? ശമ്പളമില്ലാത്ത ഭാര്യമാർക്കു ശമ്പളം വേണം. അപ്പോൾ, ശമ്പളം ഇല്ലാത്ത ഭർത്താക്കന്മാർക്കോ..?

കുടുംബ കലഹം ഉണ്ടാക്കിക്കുന്ന നിയമം ഉണ്ടാക്കുന്നതിനാണോ ജനങ്ങൾ ഇവരെയൊക്കെ വിജയിപ്പിച്ചു അധികാരത്തിൽ ഇരുത്തിയിരിക്കുന്നത്...?

വാലറ്റം

നാളെ മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്കു ഗർഭപാത്രത്തിന്റെ വാടക കൊടുക്കണം എന്നൊരു നിയമം കൂടി ഇവർ കൊണ്ടുവരുമായിരിക്കും.

No comments: