Monday, 31 October 2011

മൊണ്ടേക്‌ അണ്ണന്റെ മൂക്കു പിഴിയലും, വാഗ്‌ദാനവും

പാവപ്പെട്ടവര്‍ക്കു ഏതു രീതിയില്‍ സൗജന്യമായി അരി വിതരണം ചെയ്യാമെന്നു സുപ്രീംകോടതി ചോദിച്ചപ്പോഴാണ്‌ രാജ്യത്തിന്റെ ആസൂത്രണം മുഴുവന്‍ തന്റെ ശിരസില്‍ കെട്ടിവെച്ചിരിക്കുന്ന മൊണ്ടേക്‌ അണ്ണന്‍ ഇന്ത്യയെ കുറിച്ച്‌ ഓര്‍ത്തത്‌. കാര്യങ്ങളെല്ലാം തന്റെ ഏതോ ചായകുടി സമയത്ത്‌ ആസൂത്രണം ചെയ്‌തുവെച്ചിട്ടുള്ളതായിരുന്നതിനാല്‍ പറയാനുള്ളതിനെ കുറിച്ചു പ്രത്യേക ആലോചനകളും കൂട്ടി തിങ്കിംഗും ഒന്നും വേണ്ടി വന്നില്ല. വെച്ചുകാച്ചി, നഗരത്തില്‍ 32 രൂപ കൊണ്ടും ഗ്രാമത്തില്‍ 26 രൂപ കൊണ്ട്‌ ഒരു ദിവസം ആര്‍ഭാടമായി തിന്നുന്നവനും കുടിച്ചു മദിക്കുന്നവനും ദരിദ്രനല്ല, അവര്‍ക്കു സൗജന്യങ്ങള്‍ വേണ്ട..!
ഒരു രൂപയ്‌ക്കു രണ്ടിടങ്ങഴി അരിയും ഒരു കോഴിയെ കൊടുത്താല്‍ ഒരു ചാക്ക്‌ പച്ചക്കറിയും പലവ്യഞ്‌ജനങ്ങളും കിട്ടുന്ന നമ്മുടെ രാജ്യത്ത്‌ 26 ഉം 32 ഉം ചെലവഴിക്കുക എന്നത്‌ ജന്മികള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ലേ? അപ്പോള്‍ സര്‍ദാര്‍ജി മറ്റെന്തു പറയാന്‍..? അതു രാജ്യം ഭരിക്കുന്ന സര്‍ക്കാരിനും അരി വിളമ്പുന്ന മന്ത്രിമാര്‍ക്കും മനസിലായി. എന്നാല്‍, അതു ജനങ്ങള്‍ക്കു മനസിലാകാത്തതു സൗജന്യമായി എല്ലാം വാങ്ങാന്‍ കിട്ടുമെന്നു വിചാരിച്ചിട്ടല്ലേ?
അപ്പോഴാണ്‌ ഇടയ്‌ക്കിടക്കു നമ്മുടെ കടലോരങ്ങളില്‍ വന്ന്‌ അവിടെയുള്ളവരെയും മത്സ്യങ്ങളെയും ഇക്കിളിയാക്കാന്‍ വരുന്ന യൂറോപ്പുകാരുടെ വിഷമങ്ങള്‍ അറിഞ്ഞത്‌. കടുത്ത ദാരിദ്ര്യമാണു പോലും. ഒരു ദിവസം 100 ഡോളര്‍ (5000 രൂപയോളം) പോലും എടുക്കാനില്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞാല്‍ ആര്‍ക്കാണു വിഷമം ഉണ്ടാകാതിരിക്കുക..? ഏതു തലേക്കെട്ടിയവന്റെയും കരള്‍ അലിഞ്ഞു പോകും. അലവലാതി എന്നു വിരോധമുള്ളവര്‍ വിളിക്കുമെങ്കിലും മൊണ്ടേക്‌ അണ്ണന്‍ കണ്ണില്‍ ചോരയില്ലാത്തവനല്ല.
യൂറോപ്പിന്റെ കണ്ണീര്‍ ഒപ്പാന്‍ ഞങ്ങള്‍ റെഡി! എന്നല്ലാതെ മറ്റെന്തു പറയാന്‍..? ദുഃഖങ്ങളും വിഷമങ്ങളും മനസിലാക്കാന്‍ കഴിയുന്നവര്‍ക്കു ഇങ്ങനെയല്ലാതെ മറ്റൊന്നും പറയാനുണ്ടാവില്ല. 32 രൂപ കൊണ്ടു മാത്രം ജീവിച്ചു ബാക്കി കൊണ്ടു ഖജനാവ്‌ നിറയ്‌ക്കുന്ന രാജ്യത്തിനു കൊടുക്കാന്‍ ഇഷ്ടം പോലെ ഉണ്ടല്ലോ... മറ്റു രാജ്യങ്ങളില്‍ 20 നും 30 നും പെട്രോള്‍ കിട്ടുമ്പോള്‍ ലിറ്ററിനു 70 രൂപ കൊടുത്തു വാങ്ങുന്നവരല്ലേ ഇവിടെയുള്ളവര്‍. 30 രൂപയ്‌ക്കും 100 രൂപയ്‌ക്കും അരി വാങ്ങി തിന്ന്‌ ആര്‍ഭാടം കാട്ടുകയല്ലേ?


വാലറ്റം: യൂറോപ്പില്‍ കൊണ്ടു കൊടുക്കാന്‍ തന്റെ കുടുംബത്തില്‍ നിന്നുണ്ടാക്കിയത്‌ എടുത്താല്‍ മതി. ഞങ്ങള്‍ അര മുറുക്കി ഉണ്ടാക്കി നികുതി കൊടുക്കുന്നതു വേണ്ട. ഇത്രയും മൂക്കുപിഴിഞ്ഞതു കൊണ്ടു ചോദിക്കുവാ, അണ്ണാ.. നിങ്ങള്‍ എന്നെങ്കിലും 26 രൂപയില്‍ കുറഞ്ഞ ഒരു ചായ കുടിച്ചിട്ടുണ്ടോ..? 32 രൂപയുടെ അരി വാങ്ങിയിട്ടുണ്ടോ.. ഇന്ത്യയിലെ ഏതെങ്കിലും ഒരു കടയില്‍ പോയി ഒരു നേരത്തെ ആഹാരം കഴിച്ചിട്ടുണ്ടോ..? രാജ്യത്തെ ഒരു അത്താഴ പട്ടിണിക്കാരെ പോലും കണ്ടിട്ടില്ലാത്ത നിങ്ങള്‍ യൂറോപ്യക്കാര്‍ക്കു വേണ്ടി ആസൂത്രണം നടത്തി ഞങ്ങളെ കൊന്നു തിന്നാതെ ഈ രാജ്യം വിട്ടു പോകാനുള്ള കരളലിവെങ്കിലും കാണിക്കണം.
(ഈ സംഭവം അറിഞ്ഞ രാജ്യത്തെ ഒരു പൗരന്റെ കമന്റ്‌)

Tuesday, 11 October 2011

ബെക്കഡാ ബെഡി... പൊഹയെണ്ണട്ടെ..!

ബിഷാരിച്ചതു പോലെ തന്നെ കോയിക്കോടന്‍ പൊല്ലാപ്പു ബെഡിയും പൊഹയുമായി... ഈ പൊല്ലാപ്പുകള്‍ പറഞ്ഞ്‌ ഉത്സവം കൊണ്ടാടാനും ഹര്‍ത്താല്‍ നടത്താനും ഒരു അവസരം കൂടി വരികയാണ്‌. ഒന്നുകൂടി ഒത്തുപിടിച്ചാല്‍ കേരളത്തില്‍ മൊത്തം ആഘോഷിക്കാനുള്ള വക ഉണ്ടായി വരുന്നുണ്ട്‌...
പതിവുപോലെ എല്ലാരും പൊഹയുടെ മണം പരിശോധിച്ചും വെടിയുടെ തൂക്കം നോക്കിയും അങ്ങോട്ടുമിങ്ങോട്ടും പള്ളുവിളിച്ചും ചാനലിനു മുമ്പിലും അല്ലാത്തിടത്തും ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. വെടിവെച്ചവന്‍ ഇപ്പോള്‍ ഭ്രാന്തനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും കള്ളുകാരന്റെ പറ്റ്‌ വാങ്ങിയവനും മോഹിച്ചവനും മോഹാലസ്യപ്പെട്ടവനും... (ബാക്കിയുള്ള വിശേഷണങ്ങള്‍ വരുന്ന മുറയ്‌ക്ക്‌ എഴുതി ചേര്‍ക്കാം) ചര്‍ച്ച നടക്കട്ടെ..!
ഭരത്‌ചന്ദ്രന്‍ ഐപിഎസ്‌ വെടിവെച്ചതിനു പിന്നാലെയായി നേരത്തെ തയാറാക്കിയതു പോലെയുള്ള ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഒരു പാവം വിദ്യാര്‍ഥിയെ അവനെ ഒരിടത്തും പഠിപ്പിക്കാതെ ചെല്ലുന്നിടത്തില്ലാം കലാപമുണ്ടാക്കി വിശുദ്ധരായ ഒരു വിഭാഗം കുട്ടിപ്പട്ടാളങ്ങള്‍ അഴിഞ്ഞാടുകയാണ്‌. മുന്നു നാലു മാസം മുമ്പു വരെ കുടത്തിനുള്ളിലായിരുന്നു. അഞ്ചുവര്‍ഷം കുടത്തിനുള്ളിലിരുന്നതിനു ശേഷം ഇപ്പോഴാണ്‌ പുറത്തിറങ്ങുന്നത്‌. ഇപ്പോള്‍ വിറളിപിടിച്ചു ഇറങ്ങിയ കുട്ടിനേതാക്കള്‍ വിദ്യാര്‍ഥിയെ ഏതോ സ്ഥാപനം പഠിപ്പിക്കുന്നതിന്റെ പേരില്‍ വഴിയെ പോകുന്നവരെയും റോഡിലൂടെ പോകുന്ന വാഹനങ്ങളെയും കല്ലെറിയുന്നു, തകര്‍ക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ കല്ലെറിയുന്നു, ക്യാമറകള്‍ തല്ലിത്തകര്‍ക്കുന്നു... ഇതെല്ലാം പ്രതിഷേധ സ്വാതന്ത്ര്യത്തില്‍ ഉള്ളതായതിനാലും അവര്‍ ചെയ്യുന്നതു നല്ലകാര്യമായതിനാലും തല്ലു കിട്ടിയതും ഏറു കിട്ടിയതും ഒരു പ്രശ്‌നമേ അല്ല. അല്ലാ, ആര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടെന്നു പറഞ്ഞാലും നോ രക്ഷ.
ഈ വിദ്യാര്‍ഥിയുടെ പ്രശ്‌നം പ്രശ്‌നമാക്കുന്നതിനു മുമ്പു പെട്രോളിനു വില കൂട്ടിയതായിരുന്നു വിഷയം. താന്‍ പിടിക്കുന്ന മുയലിനു മൂന്നു കൊമ്പും അതില്‍ കൂടുതലുമുണ്ടെന്നതിനാല്‍ അതിനു ശേഷം ഇതുവരെ അവരും അവരുടെ വലിയ നേതാക്കളും കൊമ്പെണ്ണുകയായിരുന്നു. ഈ പ്രശ്‌നം പറഞ്ഞ്‌ തകര്‍ത്തതും കത്തിച്ചതുമായ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക്‌ ആര്‌ പറയുമെന്നു ചോദിച്ചാല്‍ പതിവുപോലെ കൈമലര്‍ത്തി പറയും കട്ടപ്പൊഹ!
അതിനു പിന്നാലെ പാരകളും എണ്ണി. വിവിധ തരത്തിലുള്ള പാരകളെ കുറിച്ച്‌ നാലഞ്ചു ദിവസം മണിക്കൂറുകളെണ്ണി കണക്കു പറഞ്ഞു. അവസാനം ജയിലില്‍ കിടന്ന ഒരു നേതാവിനു നാലു ദിവസം കൂടി ജയില്‍ വാസം കൂട്ടിക്കിട്ടിയപ്പോള്‍ അതു തീര്‍ന്നു. ഇതെല്ലാം കേട്ടവരും കാണുന്നവരും മൊത്തത്തില്‍ എണ്ണി പറയുന്നതു ഒന്നേയുള്ളു, കട്ടപ്പൊഹ!
ഇതുമായി ഒരു ബന്ധവുമില്ലാതെ വെളുക്ക ചിരിയും തൂവെള്ള ഖദറുമായി നടക്കുന്ന പുണ്യാളന്മാരോടും ഒന്നേ പറയാനുള്ളു, പൊഹയെണ്ണും!

കോഴിക്കോടന്‍ പൊട്ടാസു പരിപാടി


കോളേജില് ഒരു വിദ്യാര്ഥി പഠിക്കരുത് എന്ന് പറഞ്ഞു ഗുണ്ടായിസം കാട്ടുന്ന എസ്.എഫ്.ഐക്കാരുടെ കലാപരിപാടി ആരെ ബോധിപ്പിക്കാനാണെന്ന് ചോദിച്ചാല്അതിനു ഉത്തരം പറയാനുള്ളവര്ചാനല്മൈക്കിനു മുന്പില്ഇതിനോടകം നിരന്നിട്ടുണ്ടാകാം. അവരുടെ വിഴുപ്പലക്കലുകള്മറ്റൊരു വഴിക്ക് തുടരട്ടെ..
ഇവിടെ പറയുന്നത് ഒരു സിനിമയുടെ ആക്ഷന്ക്ലിപ്പിംഗ് ആണ്. ആക്ഷന്സ്റ്റാര്‍സുരേഷ് ഗോപിയുടെ വെടി, ഇടിവെട്ട്, ഷിറ്റ്, ഡയലോഗ് എല്ലാമുള്ള ഒരു വെടിക്കെട്ട്പരിപാടി. സ്ഥലം ഇത്രയും വായിച്ചപ്പോള്മനസിലായി കാണും. പിള്ളേര്കല്ലെറിയുന്നതോടെ ആണ് സംഭവങ്ങളുടെ തുടക്കം. ക്യാമറ മൂവ് ചെയ്യുമ്പോള്കാണുന്നത് കേരളാ പോലീസിന്റെ ട്രേഡ് മാര്ക്കുള്ള ഒരു ഏമാന്(അസി. കമ്മിഷണര്‍) സുരേഷ് ഗോപി സ്റ്റൈലില്"ഷിറ്റ്" "ഷിറ്റ്" പറഞ്ഞു തോക്കുമായി കുംഭ കുലുക്കി വരുന്നതാണ്. നാല് ചുവടു വെച്ച് തീര്ത്തതും രണ്ടു തവണ സര്വിസ് റിവോള്‍വര്ഉപയോഗിച്ച് വെടി വെച്ചതും സിനിമ സ്റ്റൈലില്തന്നെ.
മറ്റൊരു രീതിയില്പറഞ്ഞാല്പിള്ളാര്കളിത്തോക്കില്പൊട്ടാസ് വെച്ച് പൊട്ടിക്കുന്നത് പോലെ. "ഡിഷ്യും.. ഡിഷ്യും.." വെടി കൊണ്ടോ എന്ന് ചോദിച്ചാല്‍... ഇല്ല. കാരണം പൊട്ടിച്ചത് കേരളാ പോലീസ് അല്ലേ...
നാല് കലലുമായി വരുന്ന പിള്ളേരെ നേരിടാന്വെടിയും പൊഹയും എന്തിനെന്ന് ഒന്നാമത്തെ ചോദ്യം. കലാപമാണെങ്കില്തന്നെ ഏമാന് സര്വിസ് റിവോള്വര്ഉപയോഗിക്കാന്ആരാണ് ഓര്ഡര്കൊടുത്തത്‌..? ചട്ടങ്ങള്അനുസരിച്ചാണ് വെടി വെച്ചതെന്ന് പറയുന്ന സിറ്റി പോലീസ് കമ്മിഷണര്, നെഞ്ചിനു നേരെ ഏമാന്വെടി വെച്ചത് ഏതു ചട്ടമാണെന്നു പറയാന്ധൈര്യം ഉണ്ടാകുമോ..